vtmnss-college

പാറശാല: ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ ഹെൽത്ത് ക്ലബിന്റെയും കമ്മ്യൂണിറ്റി ആക്ടിവിറ്റി ക്ലബിന്റെയും ഉദ്‌ഘാടനത്തോടനുബന്ധിച്ച് യോഗ ആൻഡ് മെഡിറ്റേഷൻ ഫോർ സെൽഫ് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല സഹയോഗ ജില്ലാ കോ-ഓർഡിനേറ്റർ ഗോപകുമാർ. ആർ.എസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി. ഇന്ദിര, ആശാഗോപകുമാർ, ക്യാപ്റ്റൻ മോഹൻകുമാർ, സുരേഖ കുമാർ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കമ്മ്യൂണിറ്റി ആക്ടിവിറ്റി കൺവീനർ ഡോ. സുപ്രഭ എസ് സ്വാഗതവും ഹെൽത്ത് ക്ലബ് കൺവീനർ വിഷ്ണു. പി.എസ് നന്ദിയും പറഞ്ഞു.