ചേരപ്പള്ളി :നിഡ്സ് ആര്യനാട് മേഖല 23-ാം വാർഷികവും പറണ്ടോട് നിഡ്സ് വാർഷികവും,നഴ്സറി കലോത്സവവും, സ്വയംസഹായ സംഘ സംഗമവും പറണ്ടോട് സെന്റ് വിക്ടേഴ്സ് എൽ.പി. സ്കൂളിൽവച്ച് നടന്നു. കാർഷിക വിപണന മേളയ്ക്കുശേഷം മേഖലാ കോ ഒാർഡിനേറ്റർ ഫാ. ക്ളീറ്റസിന്റെ അദ്ധ്യക്ഷതയിൽ നടന്ന നഴ്സറി കലോത്സവം നെടുമങ്ങാട് റീജിണൽ കോ ഒാർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൽ ഉദ്ഘാടനം ചെയ്തു.നിർമ്മല, ലളിത, നക്ഷത്ര എസ്. നായർ, ഘോഷ് എന്നിവർ സംസാരിച്ചു. വാർഷിക പൊതുസമ്മേളനം ആര്യനാട് ഫൊറോന ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.പറണ്ടോട് ഫാ. പോൾ പി.എൽ, ആര്യനാട് മേഖല ആനിമേറ്റർ ശശികല, പറണ്ടോട് മേഖല സെക്രട്ടറി രതീഷ്, ദിൽനാ ഫാത്തിമ, ഫാ. ഡെന്നീസ് മണ്ണൂർ,ദേവദാസ്, രാഹുൽ ബി. ആന്റോ, ബി. അനുരാഗ്, ജയരാജ്, അനിൽകുമാർ, സുരേഷ് എന്നിവർ പങ്കെടുത്തു.