പാറശാല:കുന്നിയോട് പാറയിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ട്രസ്റ്റ് പണികഴിപ്പിച്ച ശ്രീധർമ്മ ശാസ്താ സാംസ്കാരിക നിലയം ഡോ.എസ്.വി.വേണുഗോപൻ നായർ ഉദ്ഘടാനം ചെയ്തു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജി.സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്ര മേൽശാന്തി തിരുമംഗലം പ്രമോദ് പോറ്റി,രാജൻ വി. പൊഴിയൂർ,കാരോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.സുനി എന്നിവർ സംസാരിച്ചു. എം.പരമേശ്വരൻ നായർ, വി.എസ്.ശശിഭൂഷൺ നായർ, തമിഴ്‌നാട് ഡിവൈ.എസ്.പി. ഉണ്ണികൃഷ്ണൻ, മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഭാരവാഹികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുത്തു.ഡോ.എസ്.വി.വേണുഗോപൻ നായരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജെ.സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.രഘുവരൻ നന്ദിയും പറഞ്ഞു.