mp-kunju

തിരുവനന്തപുരം: കേരള സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ' ക്രിസ്‌മസ് സൗഹൃദ കൂട്ടായ്‌മ ' പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. നന്ദാവനം പാണക്കാട് ഹാളിൽ നടന്ന ചടങ്ങിൽ വേദി പ്രസിഡന്റ്‌ ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. കർദ്ദിനാൾ ക്ലിമ്മീസ് കത്തോലിക്കാബാവ അനുഗ്രഹ പ്രഭാഷണം നടത്തി. പി. ഉബൈദുള്ള എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, ചെറിയാൻ ഫിലിപ്പ്, ഇ.എം. നജീബ്, തോന്നയ്‌ക്കൽ ജമാൽ, കണിയാപുരം ഹലീം, ഡോ. സേതുനാഥ്, നാസർ കടയറ, രാജശേഖരൻ നായർ, കബീർ ചാന്നാങ്കര, കെ.എച്ച്.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. കേരള യൂണിവേഴ്സിറ്റി മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ അഫ്ന അഷ്റഫിനെ ചടങ്ങിൽ അനുമോദിച്ചു.