വെള്ളറട: വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി 1989 ബാച്ചിലെ വിദ്യാർത്ഥി സംഗമം പൂർവ വിദ്യാർത്ഥിയും ഗ്രാമപഞ്ചായത്ത് പ്രസിഡ‌ന്റുമായ എം. ശോഭകുമാരി ഉദ്ഘാടനം ചെയ്തു. വിപുലമായ വിദ്യാർത്ഥി സംഗമം നടത്തുന്നതിനും അദ്യാപകരെ ആദരിക്കുവാനും തീരുമാനിച്ചു. ഇതിനുവേണ്ടി ഡി.കെ. വിനിൽ (ചെയർമാൻ) ബിജുമോൻ (കൺവീനർ ) എം. ശോഭകുമാരി (രക്ഷാധികാരി) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.