വെമ്പായം: വെമ്പായം മുസ്ലിം ജമാഅത്തിന് പുതിയ ഭരണസമിതി അൽ അമീൻ ചിറയിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൻമേൽ നടന്ന തിരഞ്ഞെടുപ്പിൽ പതിനഞ്ച് വർഷമായി അധികാരത്തിൽ തുടർന്ന ഭരണ സമിതിയെ പരാജയപ്പെടുത്തിയാണ് അൽ അമീൻ ചിറയിൽ നേതൃത്വം നൽകിയ പാനൽ വിജയിച്ചത്. നിസാർ കൊപ്പം( ജനറൽ സെക്രട്ടറി), ഷബീർ വെമ്പായം, അഷ്‌റഫ്‌ മൗലവി (വൈസ് പ്രസിഡന്റുമാർ), വാഹിദ് മൊട്ടകാവ്, ഷഹീർ(സെക്രട്ടറിമാർ, ഷംനാദ് മുളവിളാകം(ട്രഷറർ), ഇർഷാദ് അൽറഫാ, റാഫി ഇളവുങ്ങൾ, നജീം കൊടിവിളാകം, റാഷിദ്‌ ചിറയിൽ, സാലി വടെക്കെവിളാകാം, റിയാസ് മണ്ണാംവിള, അസീബ് സീബ്ല്യൂ, തൻസീർ മന്നാനി(എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.