മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വൈദ്യുതി ശ്മശാനം പ്രവർത്തനമാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാറനല്ലൂർ പഞ്ചായത്ത് അംഗങ്ങൾ പോങ്ങുംമൂട് ജംഗ്ഷനിൽ ഉപവാസമനുഷ്ഠിച്ചു. ബി.ജെ.പി.ജല്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്കുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ പഞ്ചായത്തിലെ 9 അംഗങ്ങൾ ഇന്നലെ രാവിലെ മുതൽ 10 മണിക്കൂർ ഉപവാസമിരുന്നു. പാർലമെന്ററി പാർട്ടി ലീഡർ ടി. അജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി.ജില്ലാവൈസ് പ്രസിഡന്റ് മൂക്കംപാലമൂട് ബിജു, സംസ്ഥാന നേതാവ് മലയിൻകീഴ് രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എ. സന്തോഷ്, സെക്രട്ടറി പള്ളിച്ചൽ ബിജു, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ് സാബു എസ്. രംഗൻ സംസാരിച്ചു. കുമാരി മായ. പി.എസ്, വി.വി. ഷീബാമോൾ, ജി. അഖിലേഷ്, ശോഭനതങ്കച്ചി, തൂങ്ങാംപാറ ബാലകൃഷ്ണൻ (മുരളീധരൻനായർ), ഹേമ, ശോഭ, ശ്രീമിഥുൻ, ടി. അജികുമാർ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.