വെഞ്ഞാറമൂട്: ബൈപാസ് റോഡിൽ കോലിയക്കോട് പടിക്കെട്ട് ജംഗ്ഷന് സമീപം റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് കാർ തകർന്നു. ഇന്നലെ രാത്രി 9നായിരുന്നു അപകടം. പോത്തൻകോട്ട് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന മാരുതി സിഫ്ട് കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഫോട്ടോ: കാട്ടുപന്നിയെ ഇടിച്ചുതകർന്ന കാർ.