
തിരുവനന്തപുരം: മികച്ച ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്കുള്ള സംരംഭകത്വ അവാർഡിന് ഗാന്ധാരി അമ്മൻ കോവിലിന് സമീപം പ്രവർത്തിക്കുന്ന പ്രമുഖ അച്ചടിസ്ഥാപനമായ ഓറഞ്ച് പ്രിന്റേഴ്സ് അർഹമായി.
മസ്കറ്റ് ഹോട്ടലിൽ വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഓറഞ്ച് പ്രിന്റേഴ്സ് മാനേജിംഗ് ഡയറക്ടർ റോയി തോമസ്, എക്സിക്യുട്ടീവ് ഡയറക്ടർ സജിത്. ബി.എസ്. എന്നിവർ മന്ത്രി ഇ.പി. ജയരാജനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, ഡയറക്ടർ കെ. ബിജു, അഡീഷറൽ ഡയറക്ടർ എസ്. സുരേഷ്കുമാർ, പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
അച്ചടിയുടെ ഗുണമേന്മ, വൈവിദ്ധ്യം, മാനേജ്മെന്റ് നൈപുണ്യം, തൊഴിൽ ലഭിച്ചവരുടെ എണ്ണം തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുത്താണ് ഏറ്റവും നല്ല സംരംഭകത്വ അവാർഡിന് ഓറഞ്ച് പ്രിന്റേഴ്സിനെ തിരഞ്ഞെടുത്തത്. 11 വർഷം മുമ്പ് ആരംഭിച്ച ഓറഞ്ച് പ്രിന്റേഴ്സ് നിരവധി ദേശീയ - സംസ്ഥാനതല അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.