നിലമാമൂട് : ആർദ്രം മിഷനിലൂടെ കുന്നത്തുകാൽ പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമാകുന്നതിന്റെ പ്രവർത്തനോദ്ഘാടനവും യു.എച്ച്.ഐ.ഡി കാർഡ് വിതരണോദ്ഘാടനവും ആയുർവേദ ഡിസ്‌പെൻസറിയിലെ യോഗ സെന്ററിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഒാഫീസർ ഡോ. വിജയദാസ്, ജില്ലാമെഡിക്കൽ ഒാഫീസർ ഡോ. ജോസ് ജി. ഡിക്രൂസ്, ഡി.പി.എം ആരോഗ്യ കേരളം ഡോ. അരുൺ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാതകുമാരി, ജില്ലാപഞ്ചായത്ത് ചെയർപേഴ്സൺ ഗീതാരാജശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് എച്ച്. അരുൺ, ഡി.കെ. ശശി, വണ്ടിത്തടം പത്രോസ് എന്നിവർ പ്രസംഗിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ഒ.പി പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ഒ.പി, ഫാർമസി, ലബോറട്ടറി, ഫീൽഡ് തല പ്രവർത്തനങ്ങൾ എന്നിവ ഇ ഹെൽത്ത് സംവിധാനത്തിലൂടെ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.