തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെക്രട്ടേറിയറ്റ് ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസ്‌കാരിക കൂട്ടായ്മയായ സംഘടിപ്പിച്ച കൂട്ടായ്മ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷനായി. കൺവീനർ എസ്. ബിനു സ്വാഗതവും ജോയിന്റ് കൺവീനർ പൂവത്തൂർ ചിത്രസേനൻ നന്ദിയും പറഞ്ഞു.