തിരുവനന്തപുരം: പൂന്തുറ ശ്രീ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ആറാട്ട മഹോത്സവം നാളെ ആരംഭിക്കും. രാവിലെ 9.15ന് തൃക്കൊടിയേറ്റ്. രാത്രി 8.45ന് വിൽപ്പാട്ട്. 21ന് രാത്രി 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് നൃത്തനാടകം. 22ന് രാവിലെ 10.30ന് സമൂഹ പൊങ്കാല, വൈകിട്ട് 4ന് അമൃത പൂജ, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ. 23ന് രാവിലെ 9ന് ദേവീ മാഹാത്മ്യ പാരായണം, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, 9.30ന് നാടകം. 24ന് രാവിലെ 8.30ന് നൃത്തോത്സവം, രാത്രി 9.30ന് ഗാനമേള. 25ന് രാത്രി 9.30ന് മനുമങ്കൊമ്പിന്റെ ഹാസ്യ മാന്ത്രികം. 26ന് ഉച്ചയ്ക്ക് 12.30ന് സൗഹൃദ സദസും സദ്യയും, രാത്രി 9.30ന് ഡാൻസ്. 27ന് രാവിലെ 6.30ന് നെയ്യഭിഷേകം, രാത്രി 7.30ന് സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും. 28ന് വൈകിട്ട്6ന് നിറദീപം, രാത്രി 7ന് കഥാപ്രസംഗം, 10ന് പള്ളിവേട്ട. സമാപനദിവസമായ 29ന് വൈകിട്ട് 3മുതൽ എഴുന്നള്ളത്ത്, ആറാട്ട്. രാത്രി 11ന് ഗാനമേള. എല്ലാദിവസവും ഉച്ചയ്ക്ക് 11.30മുതൽ അന്നദാനവും ഉണ്ടായിരിക്കും.