തിരുവനന്തപുരം: വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ മരുന്നു ലഭ്യമാക്കുക, ക്രോസ് എം.പാനൽ പുനഃസ്ഥാപിക്കുക, ആർ.സി.സി– ശ്രീചിത്ര എം പാനലിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് രാജ്ഭവൻ മാർച്ച് നടത്തി. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റിട്ട. ബ്രഗേഡിയർ ജി. ആനന്ദക്കുട്ടൻ, ജനറൽ സെക്രട്ടറി കെ.വി. വാസുദേവൻ, ജില്ലാ പ്രസിഡന്റ് പി. വിജയൻ, സെക്രട്ടറി എസ്. ചന്ദ്രശേഖരൻ, എം. ജയാനന്ദൻ, എൻ. സതീഷ് ചന്ദ്രൻ, എം. ജയകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.