-saji-charamam-

പറവൂർ : താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴിക്കര ആയപ്പിള്ളി തറയിൽ സജി (48) യാണ് മരിച്ചത്. ശ്വാസംമുട്ടലിനെനെത്തുടർന്ന് ശനിയാഴ്ചയാണ് ചികിത്സയ്ക്കെത്തിയത്. ഇന്നലെ രാവിലെ ഡോക്ടർ വാർഡിൽ പരിശോധിക്കാനെത്തിയപ്പോൾ സജിയെ കട്ടിലിൽ കണ്ടില്ല. കൂടെയുണ്ടായിരുന്ന ഭാര്യയെ അന്വേഷിച്ചപ്പോൾ അവർ വീട്ടിലേക്കുപോയെന്ന് മറ്റുള്ളവർ പറഞ്ഞു. സജി പുറത്തെവിടേക്കെങ്കിലും പോയതായിരിക്കാമെന്ന് അധികൃതർ കരുതിയത്. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് ഉച്ചയ്ക്ക് രണ്ടരയോടെ പുരുഷ വാർഡിനടുത്തുള്ള ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയസംബന്ധമായ അസുഖവും പ്രമേഹവുമുള്ളയാളാണ് സജി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ : രാധാമണി. മകൻ: അനയ്.