chenkal-scb

പാറശാല: നിർദ്ധനരും നിരാലംബരുമായ അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിനായി ചെങ്കൽ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ജെ.നിർമ്മലകുമാരി, എസ്.ബി.സജുകുമാർ, ജെ.വിജയൻ, പൂഴിക്കുന്ന് സുകുമാരൻ, സെക്രട്ടറി വി.വി. വിപിൻ തുടങ്ങിയവർ പങ്കെടുത്തു. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ പോരന്നൂർ വാർഡിൽ രണ്ടര സെന്റിലെ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ജയശ്രീയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് കണ്ട് മനസിലാക്കിയതിനെ തുടർന്നാണ് സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമ്മിച്ച് നൽകുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടത്. 400 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ നിർമ്മാണത്തിനായി നാല് ലക്ഷം രൂപയാണ് ബാങ്ക് ചെലവിടുന്നത്.