india-windies-cricket

വി​ശാ​ഖ​പ​ട്ട​ണം​ ​:​ ​ ആ​ദ്യ​ ​ഏ​ക​ദി​ന​ത്തി​ൽ​ തോ​റ്റ​തി​ന് ​കി​ടി​ല​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​ന​ട​ന്ന​ ​ര​ണ്ടാം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​വി​ൻ​ഡീ​സി​നെ​തി​രെ​ ​ഇ​ന്ത്യ​യ്ക്ക് 107​ ​റ​ൺ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം.​ ​ഇ​തോ​ടെ​ 1​-1​ന് ​സ​മ​നി​ല​യി​ലാ​യ​ ​പ​ര​മ്പ​ര​യി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​ക​ട്ട​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്നാം​ ​ഏ​ക​ദി​നം​ ​നി​ർ​ണാ​യ​ക​മാ​യി.
ഇ​ന്ന​ലെ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടി​യ​ ​ഒാ​പ്പ​ണ​ർ​മാ​രാ​യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യു​ടെ​യും​ ​(159​)​ ​ലോ​കേ​ഷ് ​രാ​ഹു​ലി​ന്റെ​യും​ ​(102​),​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ശ്രേ​യ​സ് ​അ​യ്യ​രു​ടെ​യും​ ​മി​ക​വി​ൽ​ ​ഇ​ന്ത്യ​ 387​/​5 ​എ​ന്ന​ ​കൂ​റ്റ​ൻ​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സി​നെ​ 43.3​ ​ഒാ​വ​റി​ൽ​ 280​ ​റ​ൺ​സി​ൽ​ ​ആ​ൾ​ ​ഒൗ​ട്ടാ​ക്കി​യാ​ണ് ​ഇ​ന്ത്യ​ ​വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്.​ ​ഹാ​ട്രി​ക് ​നേ​ടി​യ​ ​സ്പി​ന്ന​ർ​ ​കു​ൽ​ദീ​പ് ​യാ​ദ​വും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​പേ​സ​ർ​ ​ഷ​മി​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ജ​ഡേ​ജ​യും​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ചു.
പ​ര​മ്പ​ര​ ​കൈ​വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ​ ​വി​ജ​യി​ച്ചേ​ ​മ​തി​യാ​കൂ​ ​എ​ന്ന​ ​വാ​ശി​യോ​ടെ​ ​ഇ​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി​ ​മു​ൻ​നി​ര​ ​ബാ​റ്റ്സ്മാ​ൻ​മാ​ർ​ ​ന​ട​ത്തി​യ​ ​സിം​ഹ​ ​ഗ​ർ​ജ​ന​മാ​ണ് ​കൂ​റ്റ​ൻ​ ​സ്കോ​റി​ലേ​ക്ക് ​വ​ഴി​തു​റ​ന്ന​ത്.​ ​ഒാ​പ്പ​ണിം​ഗ് ​വി​ക്ക​റ്റി​ൽ​ ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടി​യ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​ ),​ ​കെ.​എ​ൽ.​ ​രാ​ഹു​ലും​ കു​റി​ച്ച​ 227​ ​റ​ൺ​സ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​അ​ടി​ത്ത​റ​യാ​യി.​ ​തു​ട​ർ​ന്നി​റ​ങ്ങി​യ​ ​നാ​യ​ക​ൻ​ ​കൊ​ഹ്‌​ലി​ ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്കാ​യെ​ങ്കി​ലും​ ​യു​വ​താ​ര​ങ്ങ​ളാ​യ​ ​ശ്രേ​യ​സ് ​അ​യ്യ​രു​ടെ​യും​ ​(53​),​ ​ഋ​ഷ​ഭ് ​പ​ന്തി​ന്റ​(39​)​യും​ ​അ​തി​വേ​ഗ​ ​സ്കോ​റിം​ഗ് ​ഗം​ഭീ​ര​ ​സ്കോ​റി​ലേ​ക്കു​ള്ള​ ​വാ​തി​ൽ​ ​തു​റ​ന്നു.
രാ-രോ,​ ​സൂപ്പർ ഹി​റ്റ്
ഏ​റെ​ ​നാ​ളാ​യി​ ​ഇ​ടം​ ​കൈ​യ​ൻ​ ​ശി​ഖ​ർ​ ​ധ​വാ​നൊ​പ്പം​ ​ഇ​ന്നിം​ഗ്സ് ​തു​റ​ന്നി​രു​ന്ന​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​വ​ലം​ ​കൈ​യ​നാ​യ​ ​രാ​ഹു​ലി​നൊ​പ്പ​വും​ ​മി​ക​ച്ച​ ​പാ​ർ​ട് ​ണ​ർ​ഷി​പ്പു​ണ്ടാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത്.​ ​ആ​ൾ​ ​റൗ​ണ്ട​ർ​ ​ശി​വം​ദു​ബെ​യെ​ ​ഒ​ഴി​വാ​ക്കി​ ​പേ​സ​ർ​ ​ശാ​ർ​ദ്ദൂ​ൽ​ ​താ​ക്കൂ​റി​നെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ഇ​ന്ത്യ​ ​ഇ​ന്ന​ലെ​ ​ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്.​ ​ആ​ദ്യ​ ​ഒാ​വ​റു​ക​ളി​ൽ​ ​വി​ൻ​ഡീ​സ് ​ബൗ​ള​ർ​മാ​രെ​ ​ശ്ര​ദ്ധ​യോ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​നേ​രി​ട്ട​ത്.​ ​മൂ​ന്നാം​ ​ഒാ​വ​റി​ൽ​ ​കോ​ട്ടെ​റെ​ല്ലി​നെ​തി​രെ​ ​രോ​ഹി​ത് ​മ​ത്സ​ര​ത്തി​ലെ​ ​ആ​ദ്യ​ ​ബൗ​ണ്ട​റി​ ​പാ​യി​ച്ചു.​ ​ഇ​തേ​ ​ഒാ​വ​റി​ൽ​ ​രാ​ഹു​ലും​ ​ബൗ​ണ്ട​റി​ ​വേ​ട്ട​യ്ക്ക് ​തു​ട​ക്ക​മി​ട്ടു.​ ​ആ​ദ്യ​ ​അ​ഞ്ചോ​വ​റി​ൽ​ 27​ ​റ​ൺ​സാ​യി​രു​ന്നു​ ​ഇ​ന്ത്യ​ ​നേ​ടി​യി​രു​ന്ന​ത്.​ ​ആ​റാം​ ​ഒാ​വ​റി​ൽ​ ​ഹോ​ൾ​ഡ​റി​നെ​തി​രെ​ ​രാ​ഹു​ൽ​ ​ആ​ദ്യ​ ​സി​ക്സ് ​പാ​യി​ച്ചു.​ ​പ​ത്താം​ഒാ​വ​റി​ൽ​ ​പി​യ​റി​യെ​യും​ ​രാ​ഹു​ൽ​ ​ഗാ​ല​റി​ ​കാ​ണി​ച്ചു.​ ​ആ​ദ്യ​ ​പ​ത്തോ​വ​റി​ൽ​ 55​ ​റ​ൺ​സാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​സ​മ്പാ​ദ്യം.​ 13​-ാം​ ​ഒാ​വ​റി​ൽ​ ​ബൗ​ളിം​ഗ് ​ചേ​ഞ്ചി​നെ​ത്തി​യ​ ​അ​ൽ​സാ​രി​ ​ജോ​ഫ​സി​നെ​തി​രെ​യാ​യി​രു​ന്നു​ ​രോ​ഹി​തി​ന്റെ​ ​ആ​ദ്യ​സി​ക്സ്.​ 16​-ാം​ ​ഒാ​വ​റി​ൽ​ ​രാ​ഹു​ൽ​ ​നേ​രി​ട്ട​ 46​-ാ​മ​ത്തെ​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​തി​ക​ച്ചു.​ 22​-ാം​ ​ഒാ​വ​റി​ലാ​ണ് ​രോ​ഹി​ത് ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​ഇ​രു​വ​രും​ ​സ്കോ​റിം​ഗ് ​വേ​ഗം​ ​കൂ​ട്ടി.​ 25​ ​ഒാ​വ​റു​ക​ൾ​ ​പി​ന്നി​ടു​മ്പോ​ൾ​ ​ഇ​ന്ത്യ​ 145​ ​റ​ൺ​സി​ലെ​ത്തി​യി​രു​ന്നു.
28​-ാം​ ​ഒാ​വ​റി​ൽ​ ​വ്യ​ക്തി​ഗ​ത​ ​സ്കോ​ർ​ 70​ ​ൽ​ ​നി​ൽ​ക്കെ​ ​രോ​ഹി​തി​ന്റെ​ ​ക്യാ​ച്ച് ​ഹോ​ൾ​ഡ​ർ​ ​കൈ​വി​ട്ടു.​ 34​-ാം​ ​ഒാ​വ​റി​ൽ​ ​രാ​ഹു​ൽ​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തു​ക​യും​ ​ഇ​ന്ത്യ​ 200​ ​ക​ട​ക്കു​ക​യും​ ​ചെ​യ്തു.​ 37​-ാം​ ​ഒാ​വ​റി​ലാ​ണ് ​വി​ൻ​ഡീ​സി​ന് ​ആ​ദ്യ​വി​ക്ക​റ്റ് ​വീ​ഴ്ത്താ​നാ​യ​ത്.​ ​അ​ൽ​സാ​രി​ ​ജോ​സ​ഫി​നെ​ ​തേ​ഡ് ​മാ​നി​ലേ​ക്ക് ​എ​ഡ്ജ് ​ചെ​യ്തു​വി​ട്ട​ ​രാ​ഹു​ലി​നെ​ ​ചേ​സ് ​കൈ​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.​ 104​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​രാ​ഹു​ൽ​ ​എ​ട്ട് ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സും​ ​പാ​യി​ച്ചു.

കൊ​ഹ്‌​ലി​ , ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്ക്
ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​നാ​ല് ​റ​ൺ​സ് ​മാ​ത്രം​ ​നേ​ടി​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​കൊ​ഹ്‌​ലി​ക്ക് ​ഇ​ന്ന​ലെ​ ​റ​ൺ​സെ​ടു​ക്കാ​നേ​ ​ക​ഴി​ഞ്ഞി​ല്ല.​ ​നേ​രി​ട്ട​ ​ആ​ദ്യ​പ​ന്തി​ൽ​ ​കൊ​ഹ്‌​ലി​ ​ചേ​സി​ന് ​ക്യാ​ച്ച് ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​ൻ​ഡീ​സ് ​ക്യാ​പ്ട​ൻ​ ​പൊ​ള്ളാ​ഡി​നാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ന്റെ​ ​വി​ക്ക​റ്റ്.
തു​ട​ർ​ന്ന് ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​ക്രീ​സി​ലേ​ക്കെ​ത്തി.​ 34​-ാം​ ​ഒാ​വ​റി​ൽ​ ​നേ​രി​ട്ട് 108​ ​മ​ത്തെ​ ​പ​ന്തി​ൽ​ ​രോ​ഹി​ത് ​സെ​ഞ്ച്വ​റി​യി​ലെ​ത്തി.​ ​രോ​ഹി​താ​ണ് ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ൽ​ ​ആ​ദ്യം​ ​സെ​ഞ്ച്വ​റി​യി​ലെ​ത്തി​യ​ത്.​ 40​-​ഒാ​വ​റു​ക​ൾ​ ​പി​ന്നി​ടു​മ്പോ​ൾ​ 260​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഇ​ന്ത്യ.​ ​അ​യ്യ​ർ​ക്കൊ​പ്പം​ ​ത​ക​ർ​ത്തു​വീ​ശു​മ്പോ​ഴാ​ണ് 44​-ാം​ ​ഒാ​വ​റി​ൽ​ ​രോ​ഹി​ത് ​പു​റ​ത്താ​കു​ന്ന​ത്.​ 138​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് 17​ ​ബൗ​ണ്ട​റി​ക​ളും​ ​അ​ഞ്ച് ​സി​ക്സു​ക​ളും​ ​പാ​യി​ച്ച​ ​രോ​ഹി​തി​നെ​ ​കോ​ട്ടെ​റെ​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ഷാ​യ് ​ഹോ​പ്പി​ന്റെ​ ​കൈ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
യു​വ​വേ​ഗം
തു​ട​ർ​ന്ന് ​ക്രീ​സി​ലേ​ക്കെ​ത്തി​യ​ ​ഋ​ഷ​ഭ് ​പ​ന്ത് ​അ​യ്യ​ർ​ക്കൊ​പ്പം​ ​ചേ​ർ​ന്ന് ​ക​ണ്ണും​ ​പൂ​ട്ടി​ ​വീ​ശാ​ൻ​ ​തു​ട​ങ്ങി.​ 45​-ാം​ ​ഒാ​വ​റി​ൽ​ ​അ​ൽ​സാ​രി​ ​ജോ​സ​ഫി​നെ​ ​ര​ണ്ട് ​സി​ക്സ് ​പ​റ​ത്തി​യ​ ​പ​ന്ത് ​അ​ടു​ത്ത​ ​ഒാ​വ​റി​ൽ​ ​കോ​ട്ടെ​റെ​ലി​നെ​തി​രെ​ ​മൂ​ന്ന് ​ഫോ​റും​ ​ര​ണ്ട്സി​ക്സു​മ​ട​ക്കം​ ​നേ​ടി​യ​ത് 24​ ​റ​ൺ​സ് 47​-ാം​ ​ഒാ​വ​റി​ൽ​ ​അ​യ്യ​രു​ടെ​ ​വ​ക​ ​വെ​ടി​ക്കെ​ട്ട്.​ ​ചേ​സി​നെ​ ​നാ​ല് ​സി​ക്സും​ ​ഒ​രു​ ​ഫോ​റു​മാ​ണ് ​പ​റ​ത്തി​യ​ത്.​ ​അ​ടു​ത്ത​ ​ഒാ​വ​റി​ൽ​ ​പ​ന്ത് ​ഉ​യ​ർ​ത്തി​യ​ടി​ച്ച് ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ 16​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഋ​ഷ​ഭ് ​മൂ​ന്ന് ​ഫോ​റും​ ​നാ​ല് ​സി​ക്സും​ ​പ​റ​ത്തി.​ ​പി​ന്നാ​ലെ​ ​ശ്രേ​യ​സ് ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യി​ലെ​ത്തി.
49​-ാം​ ​ഒാ​വ​റി​ലാ​ണ് ​ശ്രേ​യ​സ് ​പു​റ​ത്താ​യ​ത്.​ ​കോ​ട്ടെ​റെ​ല്ലി​ന്റെ​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​ക്യാ​ച്ച് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​അ​വ​സാ​ന​ ​ഒാ​വ​റി​ൽ​ ​മൂ​ന്ന് ​ബൗ​ണ്ട​റി​ക​ൾ​ ​പാ​യി​ച്ചാ​ണ് ​കേ​ദാ​ർ​ ​(16​)​ ​ടീം​ ​സ്കോ​ർ​ 387​ ​ലെ​ത്തി​ച്ച​ത്.
മ​റു​പ​ടി
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സി​നാ​യി​ ​എ​വി​ൻ​ ​ലെ​വി​സും​ ​(30​)​ ​ഷാ​യ് ​ഹോ​പ്പും​ ​ചേ​ർ​ന്ന് ​ന​ന്നാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ 20​ ​ഒാ​വ​ർ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്താ​ൻ​ ​ഇ​ന്ത്യ​യ്ക്കാ​യി.​ ​ലെ​വി​സി​നെ​ 11​-ാം​ ​ഒാ​വ​റി​ൽ​ ​ശ്രേ​യ​സി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​ശാ​ർ​ദ്ദൂ​ൽ​ ​താ​ക്കൂ​റാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി​യ​ത്.​ 14​-ാം​ ​ഒാ​വ​റി​ൽ​ ​ശ്രേ​യ​സും​ ​ജ​ഡേ​ജ​യും​ ​ചേ​ർ​ന്ന് ​ഹെ​ട്മേ​യ​റെ​ ​(4​)​ ​റ​ൺ​ ​ഒൗ​ട്ടാ​ക്കി​യ​ത് ​വ​ലി​യ​ ​വ​ഴി​ത്തി​രി​വാ​യി.​ 16​-ാം​ ​ഒാ​വ​റി​ൽ​ ​ജ​ഡേ​ജ​ ​റോ​സ്ട​ൺ​ ​ചേ​സി​നെ​ ​(4​)​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​വി​ൻ​ഡീ​സ് 86​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി.
വി​ൻ​ഡീ​സി​ന്റെ​ ​ഹോ​പ്പ്
17​-ാം​ ​ഒാ​വ​റി​ൽ​ ​ഷാ​യ് ​ഹോ​പ്പും​ ​(78​),​ ​നി​ക്കോ​ളാ​സ് ​പു​രാ​നും​ ​(75​)​ ​ക്രീ​സി​ലൊ​രു​മി​ച്ച​തോ​ടെ​ ​വി​ൻ​ഡീ​സി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ​വീ​ണ്ടും​ ​ജീ​വ​ൻ​വ​ച്ചു​തു​ട​ങ്ങി.​ 30​-ാം​ ​ഒാ​വ​ർ​വ​രെ​ ​ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന​ ​ഇ​വ​ർ​ 106​ ​റ​ൺ​സാ​ണ് ​അ​ടി​ച്ചു​കൂ​ട്ടി​യ​ത്.​ 47​ ​പ​ന്തു​ക​ളി​ൽ​ ​ആ​റ് ​വീ​തം​ ​ഫോ​റും​ ​സി​ക്സു​മ​ടി​ച്ച​ ​പു​രാ​നെ​ ​കു​ൽ​ദീ​പി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​ഷ​മി​യാ​ണ് ​സ​ഖ്യം​ ​ത​ക​ർ​ത്ത​ത്.​ ​തൊ​ട്ട​ടു​ത്ത​ ​പ​ന്തി​ൽ​ ​ഷ​മി​ ​പൊ​ള്ളാ​ഡി​നെ​ ​(0​)​ ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്കാ​ക്കി.​
ഹാട്രി​ക് കുൽദീപ്
33​-ാം​ ​ഒാ​വ​റി​ലെ നാലാം പന്തി​ൽ ​ ​ഷാ​യ് ​ഹോ​പ്പി​നെ​ ​കു​ൽ​ദീ​പ് ​കൊ​ഹ്‌​ലി​യു​ടെ​ ​കൈ​യി​ലെ​ത്തി​ച്ചു.​ 85​ ​പ​ന്തു​ക​ളി​ൽ​ ​ഹോ​പ്പ് ​ഏ​ഴ് ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സു​മ​ടി​ച്ചി​രു​ന്നു.​ ​തൊ​ട്ട​ടു​ത്ത​ ​പ​ന്തി​ൽ​ ​ഇ​റ​ങ്ങി​യ​ടി​ക്കാ​നൊ​രു​ങ്ങി​യ​ ​ഹോ​ൾ​ഡ​റെ​ ​(11​)​ ​ഋ​ഷ​ഭ് ​സ്റ്റം​പ് ​ചെ​യ്തു.​ ​ഒാ​വ​റി​ലെ​ ​അ​വ​സാ​ന​പ​ന്തി​ൽ​ ​അ​ൽ​സാ​രി​ ​ജോ​സ​ഫി​നെ​ ​(0​)​ ​കേ​ദാ​റി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​കു​ൽ​ദീ​പ് ​ഹാ​ട്രി​ക് ​തി​ക​ച്ചു.​ ​ഇ​തോ​ടെ​ ​വി​ൻ​ഡീ​സ് 210​/8​ ​എ​ന്ന​ ​നി​ല​യി​ലാ​യി. അവസാന രണ്ട് വി​ക്കറ്റുകളി​ൽ 70 റൺ​സ് കൂട്ടി​ച്ചേർക്കാൻ വി​ൻഡീസി​ന് കഴി​ഞ്ഞു.

സ്കോർ ബോർഡ്

ഇന്ത്യ ബാറ്റിംഗ് : രോഹിത് ശർമ്മ സി ഹോപ്പ് ബി കോട്ടെറെൽ 159, കെ.എൽ. രാഹുൽ സി ചേസ് ബി അൽസാരി ജോസഫ് 102, വിരാട് കൊഹ്‌ലി സി ചേസ്ബി പൊള്ളാഡ് 0, ശ്രേയസ് അയ്യർ സി ഹോപ്പ് ബി കോട്ടെറെൽ 53, ഋഷഭ് പന്ത് സി പുരാൻ ബി പോൾ 39, കേദാർ യാദവ് നോട്ടൗട്ട് 16, ജഡേജ നോട്ടൗട്ട് 0, എക്സ്ട്രാസ് 18. ആകെ 50 ഒാവറിൽ 387/5.

വിക്കറ്റ് വീഴ്ച : 1-227, 2-232, 3-292, 4-365, 5-373.

ബൗളിംഗ് : കോട്ടെറെൽ 9-0-83-2, ഹോൾഡർ

9-0-45-0, ക്വാറി പിയറി 9-0-62-0, കീമോ പോൾ 7-0-57-1, അൽസാരി ജോസഫ് 9-1-68-1, റോൾട്ടൺ ചേസ് 5-0-48-0, പൊള്ളാഡ് 2-0-20-1.