udf
UDF

തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ലയനത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മി​റ്റി റിപ്പോർട്ടിലെ സുപ്രധാന ശുപാർശകൾ തള്ളി യു.ഡി.എഫ് നിയോഗിച്ച വിദഗ്ദ സമിതി റിപ്പോർട്ട്. നിലവിലുണ്ടായിരുന്ന മൂന്ന് ഡയറക്ടറേ​റ്റുകൾ ലയിപ്പിക്കാനുള്ള നിർദേശം ആശാസ്യമല്ലെന്ന് വിലയിരുത്തിയ സമിതി , നാല് ഡയറക്ടറേ​റ്റുകൾ സ്ഥാപിച്ച് വികേന്ദ്രീകൃത വ്യവസ്ഥ നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നു. എൽ.പി, യു.പി തലങ്ങൾക്ക് മാത്രമായി പ്രൈമറി സ്‌കൂൾ ഡയറക്ടറേ​റ്റും സെക്കൻഡറി ഡയറക്ടറേ​റ്റും ഹയർ സെക്കൻഡറി ഡയറക്ടറേ​റ്റും വി.എച്ച്.എസ്.ഇ ഡയറക്ടറേ​റ്റും സ്ഥാപിക്കണം. .

സംസ്കൃത സർവകലാശാല മുൻ വൈസ്ചാൻസലർ എം.സി. ദിലീപ് കുമാർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. റിപ്പോർട്ട് യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്ത ശേഷം സർക്കാറിന് കൈമാറുമെന്ന് ചെന്നിത്തല പറഞ്ഞു. സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ടി.എ തയാറാക്കിയ റിപ്പോർട്ടിന്റ പുറംചട്ട മാ​റ്റിയാണ് സർക്കാർ നിയോഗിച്ച ഖാദർ കമ്മി​റ്റി റിപ്പോർട്ട് സമർപ്പിച്ചത്. . കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിടുന്നതാണ് ഖാദർ കമ്മി​റ്റി റിപ്പോർട്ടെന്നും ചെന്നിത്തല പറഞ്ഞു.
ഖാദർ കമ്മി​റ്റി ശുപാർശ ചെയ്ത സ്‌കൂൾ ഘടനയും യു.ഡി.എഫ് സമിതി തള്ളിയിട്ടുണ്ട്. . പ്രീ സ്‌കൂൾ/ പ്ലേ സ്‌കൂൾ എന്നിവ കൂടി ഉൾപ്പെടുത്തിയാവണം പ്രൈമറി ഡയറക്ടറേ​റ്റ് . മൂന്ന് പരീക്ഷ ബോർഡുകളെ ഏകീകരിക്കാനുള്ള ഖാദർ കമ്മി​റ്റി ശുപാർശ പരീക്ഷാ നടത്തിപ്പിനെയും ഫലപ്രഖ്യാപനത്തെയും ബാധിക്കും. ഹയർസെക്കൻഡറി വിഭാഗത്തിെന്റ മേധാവി പ്രിൻസിപ്പലും ഹൈസ്‌കൂളിന്റേത് ഹെഡ്മാസ്​റ്ററുമായ രീതി തുടരണം. . സമിതി അംഗങ്ങളായ ഡോ.വി.രഘു, കെ.എ ഹാഷിം, ഡോ.എബ്രഹാം ജോസഫ്, മെമ്പർ സെക്രട്ടറി ഡോ.ജി.വി ഹരി എന്നിവരും സന്നിഹിതരായിരുന്നു.