പാറശാല: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. പഴയ ഉച്ചക്കടയിൽ നിന്നും ആരംഭിച്ച പ്രകടനം ചാരോട്ടുകോണം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ. സൈമൺ, അഡ്വ.എം. ബെനഡിക്ട്, കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.എൻ. സിദ്ധാർത്ഥൻ നായർ, വി. ഭുവനചന്ദ്രൻ നായർ, സി.എ. ജോസ്, അഡ്വ. രഞ്ജിത് റാവു, രാജശേഖരൻ നായർ, പൊൻവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. റാബി, ആറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വൈ.ആർ. വിൻസെന്റ്, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, ഡി.സി.സി അംഗം എസ്. ഉഷകുമാരി, ജില്ലാ പഞ്ചായത്തംഗം ജി.ജോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ. സന്തോഷ് കുമാർ, കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി. സാബു, ചെങ്കൽ റെജി, താമരവിള വിജയൻ എന്നിവർ നേതൃത്വം നൽകി.