7

ഇൗവർഷത്തെ തന്റെ ഏഴാം ഏകദിനസെഞ്ച്വറിയാണ് രോഹിത് ശർമ്മ വിശാഖപട്ടണത്ത് നേടിയത്. ഒരു കലണ്ടർ വർഷത്തിൽ രോഹിതിനേക്കാൾ കൂടുതൽ സെഞ്ച്വറികൾ നേടിയ ഒരേയൊരാൾ സാക്ഷാൽ സച്ചിനാണ്. 1998 ൽ ഒമ്പത് സെഞ്ച്വറികൾ.

159

ഇൗവർഷത്തെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഉയർന്ന ഏകദിന സ്കോറാണ് രോഹിത് ഇന്നലെ നേടിയത്.

2013 ൽ ഇതുവരെയുള്ള ഏഴ് വർഷങ്ങളിലും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യക്കാരൻ രോഹിതായിരുന്നു.

227

രാഹുലും രോഹിതും ചേർന്ന് ഇന്നലെ നേടിയത് ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ ഒാപ്പണിംഗ് പാർട്ട്ണർ ഷിപ്പാണ്.

222

പന്തുകളാണ് ഇന്നലെ രോഹിതും രാഹുലും ഒരുമിച്ച് നേരിട്ടത്. നേരിട്ട പന്തുകളുടെ എണ്ണത്തിൽ മൂന്നാമത്തെ വലിയ ഇന്ത്യൻ കൂട്ടുകെട്ട്.

387/5

ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന ഒൻപതാമത്തെ ടോട്ടലാണ് ഇന്ത്യ ഇന്നലെ നേടിയത്. വിൻഡീസിനെതിരായ ഏകദിനത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും.

31

റോസ്ട്ടൺ ചേസ് എറിഞ്ഞ 47-ാം ഒാവറിൽ ഇന്ത്യ നേടിയത് 31 റൺസാണ്. ഏകദിന ചരിത്രത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ റൺസ് നേടിയ ഒാവർ ഇതാണ്. ഇതിൽ 28 റൺസും നേടിയത് ശ്രേയസാണ്. 1999 ൽ ന്യൂസിലാൻഡിനെതിരെ ഒരോവറിൽ 28 റൺസ് നേടിയതായിരുന്നു ഇതിനുമുമ്പുള്ള റെക്കാഡ്.

6

ഏകദിനത്തിലെ തന്റെ ഒൻപതാമത്തെ മാത്രം ഇന്നിംഗ്സിനിറങ്ങിയ ശ്രേയസ് അയ്യർ നേടിയത് കരിയറിലെ ആറാം അർദ്ധ സെഞ്ച്വറി.

4

ഏകദിനത്തിലെ തന്റെ തുടർച്ചയായ നാലാം അർദ്ധ സെഞ്ച്വറിയാണ് ശ്രേയസ് വിശാഖപട്ടണത്ത് നേടിയത്. 32 പന്തുകൾ നേരിട്ട ശ്രേയസ് മൂന്ന് ഫോറും നാല് സിക്സുമടിച്ചു.

6

ഏകദിനത്തിലെ ആറാമത്തെ ഇരട്ട സെഞ്ച്വറികൂട്ടുകെട്ടാണ് രാഹുലും രോഹിതും ചേർന്ന് സൃഷ്ടിച്ചത്.

മറുപടി

മറുപടിക്കിറങ്ങിയ വിൻഡീസിനായി എവിൻ ലെവിസും (30) ഷായ് ഹോപ്പും ചേർന്ന് നന്നായി തുടങ്ങിയെങ്കിലും 20 ഒാവർ പൂർത്തിയാക്കുന്നതിന് മുൻപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയ്ക്കായി. ലെവിസിനെ 11-ാം ഒാവറിൽ ശ്രേയസിന്റെ കൈയിലെത്തിച്ച് ശാർദ്ദൂൽ താക്കൂറാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 14-ാം ഒാവറിൽ ശ്രേയസും ജഡേജയും ചേർന്ന് ഹെട്മേയറെ (4) റൺ ഒൗട്ടാക്കിയത് വലിയ വഴിത്തിരിവായി. 16-ാം ഒാവറിൽ ജഡേജ റോസ്ടൺ ചേസിനെ (4) ക്ളീൻ ബൗൾഡാക്കുകയും ചെയ്തതോടെ വിൻഡീസ് 86/3 എന്ന നിലയിലായി.