ഐ.പി.എൽ താരലേലം ഇന്ന് വൈകിട്ട് 3.30
മുതൽ കൊൽക്കത്തയിൽ
ഐ.പി.എൽ 2020 ലേക്കുള്ള താരങ്ങളുടെ ലേലം ഇന്ന് കൊൽക്കത്തയിൽ നടക്കും. ഇംഗ്ളണ്ടുകാരനായ ഹ്യൂ എഡ്മീഡ്സാണ് ലേലത്തിന് നേതൃത്വം വഹിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലിയുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് കൊൽക്കത്തയിൽ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
332
കളിക്കാരാണ് ലേലത്തിനുള്ളത് ഇതിൽ 186 പേർ ഇന്ത്യക്കാർ. ഐ.സി.സി അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേർ ഉൾപ്പെടെ 146 വിദേശ താരങ്ങൾ.
2 കോടി
ലേലത്തിനുള്ള താരങ്ങൾക്ക് ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത് രണ്ട് കോടിരൂപയാണ്. ഏഴ് വിദേശ താരങ്ങളാണ് ഇൗ തുകയ്ക്ക് അർഹരായിരിക്കുന്നത്. ഇന്ത്യക്കാർ ആരുമില്ല.
ആസ്ട്രേലിയക്കാരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ക്രിസ്‌ലിൻ, മിച്ചൽ മാർഷ്, ഗ്ളെൻ മാക്‌സ്‌വെൽ, ദക്ഷിണാഫ്രിക്കയുടെ ഡേൽ സ്റ്റെയ്‌ൻ, ശ്രീലങ്കൻ മുൻ ക്യാപ്ടൻ ഏഞ്ചലോ മാത്യൂസ് എന്നിവർക്കാണ് രണ്ട് കോടി ലഭിച്ചിരിക്കുന്നത്.
ഉത്തപ്പ
ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വില റോബിൻ ഉത്തപ്പയ്ക്കാണ്. 1.5 കോടിരൂപ
താരങ്ങളും രാജ്യങ്ങളും
ഒാരോ രാജ്യത്തുനിന്ന് ലേലത്തിനെത്തുന്ന താരങ്ങളുടെ എണ്ണം
186- ഇന്ത്യ
35-ആസ്ട്രേലിയ
23- ദക്ഷിണാഫ്രിക്ക
22- ഇംഗ്ളണ്ട്
19- വിൻഡീസ്
18-ന്യൂസിലൻഡ്
14-ശ്രീലങ്ക
7- അഫ്ഗാനിസ്ഥാൻ
5- ബംഗ്ളാദേശ്
1- യു.എ.ഇ
1-യു.എസ്.എ
1-സ്കോട്ട്‌ലാൻഡ്
ടീമുകളും ചെലവഴിക്കാവുന്ന തുകയും
(ബ്രാക്കറ്റിൽ സ്വന്തമാക്കാൻ കഴിയുന്ന താരങ്ങളുടെ എണ്ണം) തുക കോടിയിൽ
ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് 27.9 (12)
ഡൽഹി ക്യാപിറ്റൽസ് : 27-85 (11)
രാജസ്ഥാൻ റോയൽസ് 28.9 (11)
ചെന്നൈ സൂപ്പർ കിംഗ്സ്14.6 (5)
മുംബയ് ഇന്ത്യൻസ് 13.05 (7)
പഞ്ചാബ് കിംഗ്സ് 42.7 (9)
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 35.65 (11)
സൺറൈസേഴ്സ് ഹൈദരാബാദ് 17 (7)