കഴക്കൂട്ടം: മത്സ്യബന്ധനത്തിടെ കടലിൽ വീണ പുതുക്കുറിച്ചി ബഥേൽ ഭവനിൽ മണിലാൽ (64) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ പെരുമാതുറ തീരക്കടലിൽ വച്ചാണ് അപകടം. വലയിടുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മണിലാൽ കടലിൽ മുങ്ങിതാണത്. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ രാധ. മക്കൾ: സിന്ധ്യ, ഷൈനുലാൽ, മോഹൻലാൽ. മരുമക്കൾ: വിന്ധ്യ, നിഷ