തിരുവനന്തപുരം: വ്യവസായങ്ങൾക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പര്യാപ്തമായ സാങ്കേതിക പ്രതിവിധികൾ കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ് മിഷൻ സ്റ്റാർട്ടപ്പുകൾക്കായി ടെക് ചാലഞ്ച് സംഘടിപ്പിക്കുന്നു. ഇൻഡസ്ട്രി സ്റ്റാർട്ടപ് കൊളാബറേഷൻ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ച് വിവിധ വ്യവസായങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വിവിധ ഘട്ടങ്ങളിലായി മത്സരം നടക്കുക. ടെക് ചാലഞ്ചിൽ പങ്കെടുക്കുന്നതിനായി 25 വരെ സ്റ്റാർട്ടപ്പുകൾക്ക് രജിസ്റ്റർ ചെയ്യാം. ആദ്യഘട്ടത്തിൽ കെ.എസ് യു.എം ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കും.തുടർന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് സൂക്ഷ്മപരിശോധന നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. രജിസ്‌ട്രേഷന്:https://startupmission.in/challenges/#/ksum-tech-challenge-2019