prathikal

പാറശാല: സ്നേഹം നടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന് അമരവിള സ്വദേശികളായ രണ്ട് യുവാക്കളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. അമരവിള കീഴ്ക്കൊല്ല കണ്ണംകുഴി കുഴിവിള വീട്ടിൽ പ്രജീഷ് എന്ന് വിളിക്കുന്ന ഡിഫിൻ (19), സാഹിയി തൃക്കണ്ണാപുരം ആലത്തറവീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അരവിന്ദ്(23) എന്നിവരാണ് പിടിയിലായത്. ഡിഫിനും വിദ്യാർത്ഥിനിയും തമ്മിൽ നേരത്തെ സ്നേഹത്തിലായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതോടെ പിതാവ് പാറശാല പൊലീസിന് നൽകിയ പരാതിയിലാണ് ഡിഫിന്റെ സുഹൃത്ത് അമരവിളയിലെ അരവിന്ദിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ രക്ഷാകർത്തകളോടൊപ്പം വിട്ടയച്ചു. പാറശാല സി.ഐ എസ്.എം. റിയാസിന്റെ നേതൃത്വത്തിൽ പാറശാല എസ്.ഐ മാരായ ശ്രീലാൽ, മഹേഷ്, എ.എസ്. ഷാജി, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.