lakshmi

കിളിമാനൂർ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായിരുന്ന സത്രീയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച നാടോടി സ്ത്രീ അറസ്റ്റിൽ. നാടോടി സ്ത്രീയായ ലക്ഷ്മി (41)ആണ് അറസ്റ്റിലായത്. കൊട്ടാരക്കര ബസിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോയ കൊല്ലം സ്വദേശി കമലനാളിന്റെ ബാഗിൽ നിന്നാണ് പണം മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടതറിഞ്ഞ കമലനാൾ ബഹളം വച്ചതോടെ ബസ് കണ്ടക്ടർ കിളിമാനൂർ പൊലീസിൽ അറിയിക്കുകയും ബസ് പൊലിസ് സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സി.ഐ.കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അഷറഫ്, ഷംല, ഷിനിമോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.