ഇന്ത്യയ്ക്കുവേണ്ടി 400 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന എട്ടാമത്തെ ക്രിക്കറ്റ് താരമായി വിരാട് കൊഹ്‌ലി. ഇന്നലെ തന്റെ 241-ം ഏകദിനത്തിനിറങ്ങിയ കൊഹ്‌ലി 84 ടെസ്റ്റുകളും 75 ഏകദിനങ്ങളും ചേർത്താണ് 400 ലെത്തിയിരിക്കുന്നത്. 2008 ലാണ് കൊഹ്‌ലി ഏകദിനത്തിൽ അരങ്ങേറിയത്. സച്ചിൻ ടെൻഡുൽക്കർ (664), ധോണി (538), രാഹുൽ ദ്രാവിഡ് (509), മുഹമ്മദ് അസ്ഹറുദീൻ (433) സൗരവ് ഗാംഗുലി (424), അനിൽ കുംബ്ളെ (403), യുവ്‌രാജ് സിംഗ് (402) എന്നിവരാണ് കൊഹ്‌ലിക്ക് മുമ്പ് 400 മത്സരങ്ങൾ കളിച്ച ഇന്ത്യക്കാർ. അന്താരാഷ്ട്ര തലത്തിൽ 400 മത്സരങ്ങൾ തികയ്ക്കുന്ന 33-ാമത്തെയാളാണ് കൊഹ്‌ലി.