തിരുവനന്തപുരം: ഐ.ഇ.ഇ.ഇ - പി.ഇ.എസ് കേരളവുമായി സഹകരിച്ച് മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇ.സി.ഇ, ഇ.ഇ.ഇ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്‌മാർട്ട് ഗ്രിഡ് ടെക്നോളജിസ്, ആപ്ളിക്കേഷൻസ്, സിഗ്നൽ പ്രോസസിംഗ് എന്നിവ സംബന്ധിച്ച ദേശീയ സമ്മേളനം ടെക്‌സിനോഡ് - 19 സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് ചെയർമാൻ പ്രൊഫ. വി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
വി.എൻ.ജി.പി ട്രസ്റ്റ് ചെയർമാൻ ജി.മോഹൻദാസ്, സെക്രട്ടറി റാണി മോഹൻദാസ് എന്നിവർ വിശിഷ്ട വ്യക്തികൾക്ക് മെമെന്റോ നൽകി ആദരിച്ചു. കോളേജ് ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. ഷീല സ്വാഗതവും കോളേജിലെ ഡീൻ അക്കാഡമിക്‌സ് ഡോ. ശോഭ മനക്കൽ അവലോകനവും നടത്തി. ഐ.ഇ.ഇ.ഇ - പി.ഇ.എസ് കേരള വൈസ് ചെയർ പ്രൊഫ. സുഹൈർ, ഡോ.ആർ. ഇബ്രാഹിംകുട്ടി, ഡോ. ലതിക എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഇലക്ട്രിക് വെഹിക്കിൾ ഡിസൈൻ, ഇലക്ട്രിക് വെഹിക്കിൾ മൊബിലിറ്റിയുടെ ഭാവി എന്നിവയെക്കുറിച്ച് ഏകദിന ശില്പശാലയും ഉണ്ടായിരിക്കും.