കടകംപള്ളി : ഒരുവാതിൽകോട്ട, ഉൗറ്റുക്കുഴി എസ്.എസ് നിലയത്തിൽ സി. ശ്യാമൻ (73, റിട്ട. ലാറ്റക്സ്) നിര്യാതനായി. സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എൽ.ഡി.എഫ് കടകംപള്ളി മേഖല കൺവീനർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി, ഒരുവാതിൽകോട്ട എസ്.എൻ ലൈബ്രറി ഭാരവാഹി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എസ്.സുശീല (കെ.എസ്.ഇ.ബി, റിട്ട.). മക്കൾ: സീമാറാണി (കിംസ്), ശ്യാംകുമാർ , മരുമക്കൾ: സെനിൽ (ഷാർജ), അനൂജ. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11ന്.