തിരുവനന്തപുരം : കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി ഉദ്ഘാടനം ചെയ്‌തു. ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽസെക്രട്ടറി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാജനറൽ സെക്രട്ടറി പേരൂർക്കട മോഹനൻ, ജഗന്യ ജയകുമാർ, പൗഡിക്കോണം സുരേഷ്, ജിതേന്ദ്രൻ കോൺഗ്രസ് പൗഡിക്കോണം മണ്ഡലം പ്രസിഡന്റ് പൗഡിക്കോണം സനൽ, പൗഡിക്കോണം മധു, മുത്തുസ്വാമി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജിതേന്ദ്രൻ (ചെയർമാൻ), ജഗന്യ ജയകുമാർ (ജനറൽ സെക്രട്ടറി), ബി. മോഹനൻ നായർ (ട്രഷറർ), രണ്ടാംചിറ സോമൻ, ഗാന്ധിപുരം തങ്കപ്പൻ, പാനിച്ചൽ ജയൻ, കരിയം ഹരികുമാർ (വൈസ് പ്രസിഡന്റുമാർ) , ഡക്ളസ്, മോഹനൻ നായർ , അജയ് നാഥ്, ജയശ്രീ, ബൈജു, ശങ്കർ വട്ടക്കരിക്കകം (സെക്രട്ടറിമാർ), പ്രസന്ന (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.