തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എ.ബി.പി.വി പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് ജലപീരങ്കി പ്രയോഗത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സംസ്ഥാന കമ്മറ്റി മെമ്പർ ജി. ആരോമൽ, വർക്കിംഗ് കമ്മറ്റി അംഗം അതുൽ കൃഷ്‌ണൻ എന്നിവർക്കാണ് പരിക്കേറ്റത്. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വരുൺ പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. എ.ബി.വി.പി മുൻ ദേശീയ സെക്രട്ടറി ശ്യാംരാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരണ്യ, ദേശീയ നിർവാഹക സമിതി അംഗം രവിശങ്കർ, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം കെ. ഷിജിൽ, ജില്ലാ സെക്രട്ടറി ശ്യാംമോഹൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.