തിരുവനന്തപുരം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ഓഫീസ് 'വ്യാപാരി മന്ദിരം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വലിയശാല കാവിൽ കടവ് ജംഗ്ഷനിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ്. മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ നിർവഹിച്ചു.വി.കെ.സി മമ്മദ്‌കോയ എം.എൽ.എ അദ്ധ്യക്ഷനായി. ആനാവൂർ നാഗപ്പൻ, ആൻസലൻ എം.എൽ.എ, ബിന്നി ഇമ്മട്ടി, കുമാരി ബാലൻ,കെ.എം.ലെനിൻ,വി.ഗോപിനാഥ്, എസ്.ദിനേഷ്, സി.കെ.ജലീൽ,ടി.വി.ബൈജു എന്നിവർ സംസാരിച്ചു.ഇ.എസ്.ബിജു സ്വാഗതവും വി.പാപ്പച്ചൻ നന്ദിയും പറഞ്ഞു.