കല്ലമ്പലം: സംസ്ഥാന സർക്കാരിന്റെ ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കലിൽ പുഴകളും നീർച്ചാലുകളും ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. പള്ളിക്കൽ പഞ്ചായത്തിലെ ആറയിൽ വാർഡിലെ മണ്ഡപത്ത്കാവ് മുതൽ പകൽകുറി ക്ഷേത്രം വരെ ഒഴുകുന്ന നീർച്ചാൽ ശുചീകരിച്ചാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതി വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷനായി. കഥകളി കലാകാരൻ കലാഭാരതി രാജൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടി. ബേബി സുധ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എസ്. പുഷ്പലത, പഞ്ചായത്തംഗങ്ങളായ പ്രസന്ന ദേവരാജൻ, ഷീജ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, അസിസ്റ്റന്റ് സെക്രട്ടറി വിമല ചന്ദ്രൻ, തെഴിലുറപ്പ് അക്രെഡിറ്റഡ് എൻജിനിയർ ദിവ്യ, ഹരിത കേരളം മിഷൻ റിസോഴ്സ്‌പേഴ്സൺ രമ്യ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.