നെയ്യാറ്റിൻകര:മഞ്ജരി കലാസാഹിത്യവേദി സംഘടിപ്പിച്ച കാട്ടാക്കട മുരുകൻ അനുസ്മരണം കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.മരണാനന്തര ബഹുമതിയായി 11,111 രൂപയും ഫലകവുമടങ്ങുന്ന മഞ്ജരി പുരസ്കാരം കാട്ടാക്കട മുരുകന്റെ കുടുംബത്തിന് കവി ചുനക്കര രാമൻകുട്ടി സമ്മാനിച്ചു.രചന വേലപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു.മഞ്ജരി കലാസാഹിത്യ വേദി പ്രസിഡന്റ് ഉദയൻ കൊക്കോട്, ജോണി ജോസ്,മണികണ്ഠൻ മണലൂർ,സുരേഷ് ഒഡേസ,ഗിരീഷ് കളത്തറ,അഖിലൻ ചെറുകോട്,അശോക് ദേവദാരു, മാനസപ്രഭു,അക്ഷര പ്രഭു എന്നിവർ സംസാരിച്ചു.