തിരുവനന്തപുരം: രേഖകളുടെ ഭരണ നിർവഹണവും ശാസ്ത്രീയ സംരക്ഷണവും വിവിധ വകുപ്പുകളിലെ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ത്രിദിന പരിശീലന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് അഡിഷണൽ സെക്രട്ടറി കെ. ഗീത, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.