dd

നെയ്യാറ്റിൻകര: ശബരിമലയിൽ സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദീർഘദൂര ഓട്ടക്കാരായ ധനുവച്ചപുരം സ്വദേശി ബാഹുലേയനും മുക്കോല സ്വദേശി ബിനുവും നഗ്നപാദരായി ധനുവച്ചപുരത്തു നിന്നും ശബരിമലയിലേക്ക് ഓടി. ഓട്ടത്തിന് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ലേഖ പച്ചക്കൊടി കാട്ടി. രണ്ടു ദിവസം കൊണ്ട് 210 കിലോമീറ്റർ ഓടിയാണ് ശബരിമലയിലെത്തിയത്. ലിംക ബുക്ക് ഓഫ് വൈൾഡ് റിക്കോർഡ് ജേതാവായ ബാഹുലേയൻ ദീർഘദൂര ഓട്ടത്തിന് ദേശീയ-സംസ്ഥാന അവാർഡുകൾ ഉൾപ്പെട നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കൊല്ലം സ്പോർട്സ് ക്ലബിലെ ജീവനക്കാരനാണ്. ഫെഡറൽ ബാങ്ക് ജീവനക്കാരനാണ് ബിനു.