തിരുവനന്തപുരം:പോത്തൻകോട് കൊയ്‌ത്തൂർക്കോണം വിന്നേഴ്സ് ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തല ക്വിസ്‌ മത്സരം സംഘടിപ്പിക്കും.28ന് രാവിലെ 9മുതൽ കൊയ്‌ത്തൂർക്കോണം ഈശ്വരവിലാസം യു.പി സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം.3001രൂപയും ദീപു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രജിസ്ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9605731955.