gk

1. ഗോത്ര സമര നേതാവായ ബിർസാമുണ്ടയെ കേന്ദ്ര കഥാപാത്രമാക്കി 'അരണ്യേർ അധികാർ" എന്ന ബംഗാളി നോവൽ രചിച്ചത്?

മഹാശ്വേതാദേവി

2. കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ച ഏക കമ്മ്യൂണിസ്റ്റ് നേതാവ്?

ഇന്ദ്രജിത്ത് ഗുപ്ത

3. 'ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ" എന്നറിയപ്പെടുന്നത് ?

സുപ്രീംകോടതി

4. സ്പൈഡർമാൻ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ സ്രഷ്ടാവ്?

സ്റ്റാൻലി

5. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയിൽ പങ്കെടുക്കുകയും പിൽക്കാലത്ത് 'ഡൽഹി ഗാന്ധി" എന്നറിയപ്പെടുകയും ചെയ്ത മലയാളി?

സി. കൃഷ്ണൻനായർ

6.ഇംഗ്ളീഷ് കവിതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ജെഫ്രി ചോസർ

7. ആർക്കെതിരെയുള്ള സൈനിക നടപടിയാണ് 'ഹരിതവേട്ട"?

മാവോയിസ്റ്റുകൾ

8. 1855 - ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് സ്ഥാപിക്കപ്പെട്ട സ്ഥലം?

റിഷ്‌റാ, കൊൽക്കത്ത

9. സംസ്കൃതം സംസാരഭാഷയായുള്ള കർണാടകത്തിലെ ഗ്രാമം?

മാട്ടൂർ

10. മൗ മൗ ലഹള നടന്നത് ഏത് രാജ്യത്താണ്?

കെനിയ

11. സംഗീതരത്നാകാരം എന്ന കൃതി രചിച്ചതാര്?

ശാരംഗദേവൻ

12. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം?

കബഡി

13. 'ഹതിഗുംഭ ശാസനം" പുറപ്പെടുവിച്ച കലിംഗരാജാവ്?

ഖരവേലൻ

14. 'റൊഡേഷ്യ" ഇപ്പോൾ അറിയപ്പെടുന്ന പേര് ?

സിംബാബ്‌വേ

15. 'മൈ അൺഫൊർഗെറ്റബിൾ മെമ്മറീസ്" ആരുടെ ആത്മകഥയാണ്?

മമതാ ബാനർജി

16. മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ്?

വിശാഖം തിരുനാൾ

17. 'അൺ ഹാപ്പി ഇന്ത്യ" എന്ന പുസ്തകം രചിച്ചത്?

ലാലാലജ്‌പത് റായി

18. ഒഡിഷയിലെ കട്ടക്ക് നഗരം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

മഹാനദി

19. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ.വി. വിജയൻ രചിച്ച നോവൽ?

ധർമപുരാണം

20. റോമാ സാമ്രാജ്യത്തിന്റെ തളർച്ചയുടെയും തകർച്ചയുടെയും ചരിത്രം" എന്ന ആറ് വാല്യങ്ങളുള്ള ചരിത്ര ഗ്രന്ഥം രചിച്ചത്?

എഡ്വേഡ് ഗിബ്ബൻ.