കല്ലമ്പലം: കേന്ദ്രസർക്കാരിന്റെ പൗരത്വ ബിൽ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സി.പി.ഐ എം കരവാരം ലോക്കൽ കമ്മിറ്റി പ്രതിഷേധ സായാഹ്ന റാലി സംഘടിപ്പിച്ചു.സി.പി.എം ഏരിയ കമ്മിറ്റിയംഗം എസ്.മധുസൂദനക്കുറുപ്പ് ക്യാപ്ടനും ലോക്കൽ സെക്രട്ടറി അഡ്വ.എസ്.എം.റഫീക്ക് മാനേജരുമായുള്ള റാലി തലവിള ജംഗ്ഷനിൽ സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്.മധുസൂദനക്കുറുപ്പ്, അഡ്വ.എസ്.എം റഫീക്ക്, ബി.ബിനു, എൻ. ജഹാംഗീർ, എസ്. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.