kda

കാട്ടാക്കട:കാൽ നൂറ്റാണ്ടുകാലം കൊല്ലോട് വാർഡിനെ പ്രതിനിധികരിച്ച മെമ്പർ കെ.വാസുദേവൻ നായരുടെ മൂന്നാം അനുസ്മരണ സമ്മേളനം എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.ജി.ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗംആർ.കെ അൻസജിതാ റസൽ മുഖ്യ പ്രഭാക്ഷണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു,ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.ജെ.സുനിത,ബിജിത് കുമാർ,ജോസ്,റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ എസ്.രാധാകൃഷ്ണൻ നായർ,കാവനാട് സുരേഷ്,പ്രകാശ് വിക്രമൻ,ഡി.സി.സി അംഗം സി. വേണു,ഗ്രന്ഥശാല പ്രസിഡന്റ് രാമചന്ദ്രൻ,കൊല്ലോട് വിക്രമൻ നായർ,സ്റ്റെനിസ്ലാവൂസ്,വിജയകുമാർ തുടങ്ങിയവർസംസാരിച്ചു.