ആര്യനാട്: ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമ സഭകൾ 21 മുതൽ ആരംഭിക്കും. തീയതി, വാർഡ്. സമയം, സ്ഥലം എന്നിവ ക്രമത്തിൽ.

21ന് രാവിലെ 11ന് ഊരുകൂട്ടം തേവിയാരുകുന്ന് ട്രൈബൽ എൽ.പി.എസിൽ നടക്കും. 23ന് രാവിലെ 11ന് കീഴ്പാലൂർ വാ‌ർഡ് സഭ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ, വൈകിട്ട് 3ന് ചൂഴ വാർഡ് സഭ ലൂഥർഗിരി യു.പിഎസ്, വൈകിട്ട് 3ന് കോട്ടയ്ക്കകം വാർഡ് സഭ പഞ്ചായത്ത് കോൺഫറൻസ് ഹാൾ,

24ന് വൈകിട്ട് 3ന് മീനാങ്കൽവാർഡ് സഭ മീനാങ്കൽ ഗവ. ട്രൈബൽ ഹൈസ്കൂൾ, 26ന് ഉച്ചയ്ക്ക് 2ന് ആര്യനാട് ടൗൺ വാർഡ് സഭ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 27ന് രാവിലെ 11ന് ഈഞ്ചപ്പുരി വാർഡ് സഭ ഈഞ്ചപ്പുരി വെൽഫെയർ എൽ.പി.എസ്, രാവിലെ 11ന് വലിയകലുങ്ക് വാർഡ് സഭ വലിയകലുങ്ക് യു.പി.എസ്, രാവിലെ 11ന് വൈകിട്ട് 3ന് ഇറവൂർ വാർഡ് സഭ ഇറവൂർ എൻ.എസ്.എസ്.കരയോഗ ഹാൾ, വൈകിട്ട് 3ന് പറണ്ടോട് വാർഡ് സഭ വലിയകലുങ്ക് യു.പി.എസ്, 28ന് രാവിലെ 11ന് തേവിയാരുകുന്ന് വാർഡ് സഭ തേവിയാരുകുന്ന് ട്രൈബൽ എൽ.പി.എസ്, രാവിലെ 11ന് പൊട്ടൻചിറ വാർഡ് സഭ ഹൗസിംഗ് ബോർഡ് അംഗൻവാടി, രാവിലെ 11ന് കൊക്കോട്ടേല വാർഡ് സഭ കൊക്കോട്ടേല എൻ.എസ്.എസ് യു.പി.എസ്, രാവിലെ 11ന് പാലൈക്കോണം വാർ‌ഡ് സഭ ആര്യനാട് സാഗർ കോളേജ്, രാവിലെ 11ന് ഇരിഞ്ചൽ വാർഡ് സഭ ഇരിഞ്ചൽ സി.എസ്.ഐ ചർച്ച് ഹാൾ, രാവിലെ 11ന് കാഞ്ഞിരംമൂട് വാർഡ് സഭ പഴയതെരുവ് ഗവ.എൽ.പി.എസ്, വൈകിട്ട് 3ന് പള്ളിവേട്ട വാ‌ർഡ് സഭ ഇരിഞ്ചൽ സി.എസ്.ഐ ചർച്ച് ഹാൾ, വൈകിട്ട് 3ന് കാനക്കുഴി വാർഡ് സഭ കാനക്കുഴി സെന്റ് തോമസ് സ്കൂൾ, 29ന് വൈകിട്ട് 3ന് പുറുത്തിപ്പാറ വാർഡ് സഭ പറണ്ടോട് സെന്റ് വിക്ടേഴ്സ് എൽ.പി.എസ് എന്നിവിടങ്ങളിൽ നടക്കും. അതത് ഗ്രാമ സഭകളിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.