നെയ്യാറ്റിൻകര:സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തൂർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടത്തുന്ന മാർച്ചും ധർണയും സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ 21ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,ജി.എൻ ശ്രീകുമാരൻ,പി.പി.ഷിജു, എൽ.ശശികുമാർ,എ.മോഹൻദാസ്,എസ്.രാഘവൻ നായർ,പ്രൊഫ.എം.ചന്ദ്രബാബു,എ.എസ് ആനന്ദ്കുമാർ,ആറ്റുപുറം സജി, ബി.അനിത തുടങ്ങിയവർ സംസാരിക്കും.സി.പ്രേംകുമാർ,മുടിപ്പുര സുരേഷ്,സബീഷ് സനൽ,റജി ചാൾസ്,ജയരാജ്, ക്രിസ്റ്റഡിമ തുടങ്ങിയവർ നേതൃത്വം നൽകും.