kovalam

കോവളം: സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനാണ് ആർദ്രം പദ്ധതിയെന്നും രോഗീസൗഹൃദ അന്തരീക്ഷം ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി ശൈലജ പറഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ-താലൂക്കാശുപത്രികൾ എന്നീ തലങ്ങളിലായിരിക്കും ആർദ്രത്തിൽ പ്രഥമ പരിഗണന. മിഷന്റെ രണ്ടാം ഘട്ടത്തിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്തും. ജില്ലാ-താലൂക്കാശുപത്രികളിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി, ബ്ലോക്ക് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം എസ്. കെ പ്രീജ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ടി.എസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രലേഖ, കൊച്ചുത്രേസ്യ, ഹരിചന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ & ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. സുകേഷ് രാജ് തുടങ്ങിയവർ സംസാരിച്ചു .