പൂവാർ: അടിമലത്തുറയിലാണ് പ്ലാസ്റ്റിക് -മാലിന്യങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തികൊണ്ട് 'എന്റെ അടിമലത്തുറ' എന്ന വാട്സാപ് ഗ്രൂപ്പ് സംഘsയുടെ ആഭിമുഖ്യത്തിൽ മാലിന്യ നിർമ്മാർജ്ജനവും ബോധവത്കരണ റാലിയും ഇന്നും നാളെയുമായി സംഘടിപ്പിക്കുന്നത്. പ്രദേശത്തെ നിരവധി സംഘടനകളെ ഏകോപിപ്പിച്ച് ഇന്നും നാളെയുമായി മാലിന്യ നിർമ്മാർജ്ജനവും ബോധവത്കരണ റാലിയും നടക്കുന്നത്. ഇന്ന് രാവിലെ 11ന് ഗ്രാമത്തിലെ ഗവൺമെന്റ് - ഇടവക - സ്കൂൾ - സന്നദ്ധ സംഘടനകളും നാട്ടുകാരും ഒന്നായി ചേർന്ന് അടിമലത്തുറയിലെ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യും. നാളെ വൈകിട്ട് 3.45ന് ബോധവത്കരണ റാലിയും വൈകിട്ട് 5ന് സമാപന സമ്മേളനവും അടിമലത്തുറയിൽ നടക്കുമെന്ന് എന്റെ അടിമലത്തുറയ്ക്ക് വേണ്ടി കോർഡിനേറ്റർ ഫെബിൻ ഫ്രഡി, അഡ്മിൻ അടിമലത്തുറ ക്രിസ്തുദാസ്, ബിനു പീറ്റർ, ലീല തീർത്തൂ ദാസ്, മാർട്ടിൻ കുലാസ്, പുഷ്പറാണി, സ്കെന, ബിനോയ്, നിമ്മിജെറോം ദാസ് ,സ്റ്റെഫി, കൊച്ചുത്രേസ്യ, ത്രേസ്യാ ദാസ്, ജോൺ പി. ഗോമസ് തുടങ്ങിയവർ അറിയിച്ചു.