കിളിമാനൂർ: പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അടയമൺ മുരളിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി അംഗം ഷിഹാബുദീൻ, എൻ.ആർ. ജോഷി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാധര തിലകൻ, നളിനൻ, നളിനാക്ഷൻ, ലളിത, സജികുമാർ, ഗിരി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.