കിളിമാനൂർ:ചെറുനാരകം കോട് റസിഡന്റ്സ് അസോസിയേഷന്റെയും വർക്കല അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും.ചികിത്സ ക്യാമ്പും 22ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ അസോസിയേഷൻ ഓഫീസിൽ നടക്കും.ക്യാമ്പ് പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും .അസോസിയേഷൻ പ്രസിഡന്റ് ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.ബേബി ഹരീന്ദ്ര ഭാസ് ബോധവത്കരണ ക്ലാസ് നടത്തും.ഡോ.ശ്രീകുമാരി ക്യാമ്പ് നയിക്കും.