കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് തട്ടത്തുമല വാർഡിൽ കുടുംബശ്രീ അഗ്രി ബിസിനസിന് തുടക്കമായി. തട്ടത്തുമല ഒന്നാം വാർഡിലെ പുലരി കുടുംബശ്രീ സ്വയം സഹായ സംഘമാണ് കൂൺകൃഷി വിജയകരമായി നടത്തി വരുന്നത്. തേജസ് അഗ്രി ബിസിനസ് സംരഭം എന്നാണ് പേര് നൽകിയിരിക്കുന്നത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എം.കെ.എസ്.പി ബി.സി. റിജി പദ്ധതി വിശദീകരിച്ചു, വാർഡ് മെമ്പർ.ജി.എൽ. അജീഷ്, സി.ഡി.എസ് ചെയർപേഴ്സൺ പ്രവിത, സി.ഡി.എസ് അംഗം സുമംഗലാദേവി, തേജസ്, അഗ്രി ബിസിനസ് സംരഭം ഭാരവാഹികളായ ഷീജാസജി, റജുല എന്നിവർ സംസാരിച്ചു.