ചിറയിൻകീഴ്:പൗരത്വ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.ക്യഷ്ണകുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുട്ടപ്പലംസജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അജു കൊച്ചാലുംമൂട്,ഷെമീർ കിഴുവിലം,ആന്റണി ഫിനു,രഞ്ജിത്ത് പെരുങ്ങുഴി,മനോജ് കിഴുവിലം,അർഷാദ് കൊട്ടാരംതുരുത്ത്,അഖിൽ അഴൂർ,നിഖിൽ കോരാണി,ബബിത മനോജ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ ജെ.ശശി, കെ.ബാബു, അഴൂർ വിജയൻ,വി.കെ.ശശിധരൻ,കെ. ഓമന, കടക്കാവൂർ ക്യഷ്ണകുമാർ,എ.ആർ.നിസാർ, മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, എം.സിയാദ്, കടക്കാവൂർ അശോകൻ തുടങ്ങിയവർ സംസാരിച്ചു. വലിയകട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ അണിനിരന്നു. ട്രെയിൽ തടയാൻ ശ്രമിച്ച പ്രവർത്തകരെ റെയിൽവേ സ്‌റ്റേഷന് മുന്നിൽ പൊലീസ്, ആർ.പി.എഫ് സേനകൾ തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപ്പെട്ട് ശാന്തരാക്കി.