വിതുര: വിതുര ജനനി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നാൽപ്പതാമത് വാർഷികവും, കുടുംബസംഗമവും 21ന് വിതുര പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടക്കും. രാവിലെ പത്തിന് ക്ലബ് പ്രസിഡന്റ് സി. ഷാജി പതാക ഉയർത്തും. വൈകിട്ട് മൂന്നിന് പാമ്പുകളെ കുറിച്ചുള്ള ബോധവത്കരണക്ലാസ് പാമ്പുപിടുത്തക്കാരൻ മേമല സനൽരാജ് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന പൊതുസമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പ്രതിഭകളെ ആദരിക്കും.വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്തംഗങ്ങളായ ജി.ഡി. ഷിബുരാജ്, ഷാഹുൽനാഥ്അലിഖാൻ, പാക്കുളം അയൂബ്, ആർ.കെ. ഷിബു, ശ്രീകണ്ഠൻനായർ, ജി. പ്രഭാകരൻനായർ, സഫ്നാകലാം, പ്രശാന്ത്, മനു.വി.എസ് എന്നിവർ പങ്കെടുക്കും. പത്മശ്രി ലക്ഷ്മികുട്ടിയമ്മ, വിതുര തങ്കച്ചൻ, ഡോ. ശാന്തി ജി.നായർ, കുമാരി എൽ. നിലാവ്, അനശ്വര, സി. നാരായണൻ, കുമാരി ഗായത്രി, കുമാരി സൂര്യ എന്നിവരെ ആദരിക്കും.