asokan

തൃശൂർ : ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനും നാടക, സിനിമാ പ്രവർത്തകനുമായ കെ.കെ അശോകൻ (52) നിര്യാതനായി. കുണ്ടുവാറ എം.ജി നഗറിൽ മാടാനപ്പാടത്തിൽ പരേതനായ കുമാരന്റെ മകനാണ്. ഷോർട് ഫിലിം സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2016ൽ സംസ്ഥാന അവാർഡ് നേടിയ മരമച്ഛൻ, കുഞ്ഞാറൻ, അതിരുകൾ കടന്ന്, കരൾ, ഏജീസ് ഓഫീസ് ജീവനക്കാർ ചേർന്ന് ഒരുക്കിയ ലാബ്രിൻത് തുടങ്ങിയവയാണ് പ്രധാന ഷോർട്ഫിലിമുകൾ. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള അശോകൻ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. കുഞ്ഞാറൻ സിനിമയാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായ സുമതിയാണ് ഭാര്യ. വിദ്യാർത്ഥികളായ അശ്വിൻ, ഐശ്വര്യ എന്നിവർ മക്കൾ.