ബാലരാമപുരം: കോഴോട് കാരുണ്യ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ വാർഷികവും സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനവും ഞായറാഴ്ച കാരുണ്യ ജംഗ്ഷനിൽ നടക്കും.രാവിലെ 8ന് പതാക ഉയർത്തൽ,​ 9 മണി മുതൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്,​ 9.30 ന് കലാമത്സരങ്ങൾ,​വൈകിട്ട് 5ന് നടക്കുന്ന വാർഷിക സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് എം.കെ.രഘു അദ്ധ്യക്ഷത വഹിക്കും.സുഗന്ധി.എസ് റിപ്പോർട്ട് അവതരിപ്പിക്കും.മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള മുഖ്യാതിഥിയായിരിക്കും.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി മുഖ്യപ്രഭാഷണം നടത്തും.സി.സി.ടി.വി ക്യാമറയുടെ ഉദ്ഘാടനം സി.ഐ ജി.ബിനു നിർവഹിക്കും.നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാർ,​ബ്ലോക്ക് മെമ്പർ എം.ജയചന്ദ്രൻ,​വാർഡ് മെമ്പർ നിർമ്മലറാണി,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​റൂഫസ് ഡാനിയേൽ,​പനവൂർ നാസർ,​അന്തിയൂർ ബാങ്ക് പ്രസിഡന്റ് സുരേഷ് കുമാർ,​ഫിസിയോ തെറാപ്പിസ്റ്ര് ജിം ഗോപാലകൃഷ്ണൻ,​ പി.ആർ.ഒ എ.വി.സജീവ്,​റിട്ട.ഹെഡ്മാസ്റ്റർ ആർ.ബാഹുലേയൻ എന്നിവർ സംസാരിക്കും.ബാലരാമപുരം എസ്.ഐ വിനോദ് കുമാർ സമ്മാനദാനം നടത്തും.സെക്രട്ടറി ബിന്ദുലാൽ ചിറമേൽ സ്വാഗതവും ട്രഷറർ ബിജുലാൽ ടി.എസ് നന്ദിയും പറയും.