തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ചിത്തിരതിരുനാൾ സംഗീത കോളേജിൽ നടക്കുന്ന കർണാടക സംഗീതം വായ്പാട്ട്, വയലിൻ, വീണ, മൃദംഗം എന്നിവയിൽ ഗാനവിശാരദ് കോഴ്സിനും വായ്‌പാട്ടിൽ ഗാനവിഭൂഷൺ കോഴ്സിനും രാഗം - താനം- പല്ലവിയിൽ വിദഗ്ദ്ധ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ചേർന്ന് പഠിക്കാവുന്ന വിധത്തിൽ ക്ലാസ് സമയം ക്രമീകരിച്ചിട്ടുണ്ട്. ഗാനഭൂഷണം, മ്യൂസിക് ബി.എ അല്ലെങ്കിൽ ബി.പി.എ, ഗാനപ്രവീണ എന്നിവ പാസായവർക്കും മ്യൂസിക് എം.എ, എം.പി.എ എന്നിവ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും കച്ചേരികൾ പാടുന്നവർക്കും രാഗം - താനം - പല്ലവി കോഴ്സിന് അപേക്ഷിക്കാം.

അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും കാർത്തിക തിരുനാൾ തിയേറ്ററിലെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471- 2471335, 9447470842. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി അഞ്ചിന് മുമ്പ് സംഗീതസഭാ ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി കെ.എൻ. ശ്രീകുമാർ അറിയിച്ചു.